തമിഴ് നടന് വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത വിജയകുമാര്‍. വനിതയും സിനിമ ലോകത്ത് സജീവമായിരുന്നു. വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിത വെള്ളിത്തിരയിലേക്ക് എത്തുന്നത്. തുടർന്ന് രാജ്കിരണ് നായകനായി അഭിനയിച്ച മഞ്ചികം എന്ന ചിത്രത്തിലും വനിത നായികയായി എത്തി. പിന്നീട് തെലുങ്കിലും മലയാളത്തിലുമായി രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചതിന് ശേഷമാണു വനിത വിവാഹിതയാകുന്നത്. പത്തൊന്‍പതാം വയസില്‍ നടന് ആകാശുമായിട്ടായിരുന്നു വനിതയുടെ വിവാഹം. വിവാഹത്തിനുശേഷം നടി അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ ദാമ്പത്യജീവിതം അധിക കാലം നീണ്ട് പോയില്ല. 2000 ല്‍ വിവാഹിതരായ ഇരുവരും 2007 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ വനിതക്ക് മക്കളുമുണ്ട്. പിന്നീട് ആ വർഷം തന്നെ ആന്ധ്രാ പ്രദേശിലെ ബിസിനെസ്സുകാരൻ ആനന്ദ് ജയ് രാജുമായി വനിതയുടെ രണ്ടാം വിവാഹം നടന്നു. കേവലം മൂന്നു വർഷം മാത്രം നീണ്ടുനിന്ന ഈ ബന്ധത്തിൽ വനിതക്ക് ഒരു മകളുണ്ട്. സിനിമ താരമെന്നതിനേക്കാൾ വനിതയെ ശ്രദ്ധേയയാക്കുന്നത് ബിഗ്ബോസ് മത്സരാർത്ഥിയായി എത്തിയതാണ്. തുടർന്ന് ചെറിയ ചില വിവാദങ്ങളും താരത്തെ തേടി എത്തിയിരുന്നു.
ഇപ്പോഴിതാ താരം മൂന്നാമത് വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം തന്നെ വിവാഹം ഉണ്ടാവുമെന്നാണ് അറിയുന്നത്. നടിയുടെ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പ്രതിശ്രുത വരന്റെ പേര് പീറ്റര്‍ പോള്‍ ആണെന്നാണ് കത്തിലുള്ളത്. ഈ മാസം 27 ന് ചെന്നൈയിലായിരിക്കും വിവാഹം നടക്കുക. വനിതയുടെ കുടുംബമോ വരന്റെ വീട്ടുകാരോ ഇതേ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇനിയും പുറത്ത് വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക