തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കളായ റമ്മും ടോഡിയും വിട്ടുപോയതിന്റെ വേദനയിലാണ് നടി അനുപമ പരമേശ്വരന്. പാര്‍വോവൈറസ് പിടിപെട്ട് ഇരു നായ്ക്കളെയും നഷ്ടപ്പെട്ടത് ഏറെ വിഷമം സൃഷ്ടിച്ചുവെന്നും നികത്താനാവാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അനുപമ.
മനസ് ആകെ തകര്‍ന്ന അവസ്ഥയിലാണ്. ആ വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഈ അവസ്ഥ മറ്റൊരു വളര്‍ത്തു നായകള്‍ക്കും വരരുത് എന്നു ആഗ്രഹിക്കുന്നു. ഇപ്പോള്‍ വിസ്കി മാത്രമാണ് ഞങ്ങള്‍ക്ക് ഒപ്പം. പാര്‍വോ വൈറസ് പിടിപ്പെട്ടാണ് റമ്മിനെയും ടോഡിയെയും നഷ്ടപ്പെട്ടത്. ഈ വൈറസ് മനുഷ്യനെ ആക്രമിക്കില്ല. പക്ഷേ വാക്സിനേഷന് എടുത്ത നായകളാണെങ്കിലും വൈറസ് പിടികൂടാം. റമ്മും ട്രോഡിയും അങ്ങനെയായിരുന്നു-അനുപമ പറയുന്നു.
https://www.instagram.com/p/CBfxB8cld-g/
പ്രതികരിക്കാൻ ഇവിടെ എഴുതുക