യോഗയിലൂടെ രോഗ ചികിത്സ നടത്തുന്നതിനാണ് യോഗ തെറപ്പി എന്നു പറയുന്നത്. യോഗയെ മരുന്നായി കാണുന്നതാണ് മെഡിസിനൽ യോഗ. പക്ഷേ, പാരമ്പര്യമായി പറഞ്ഞാൽ യോഗ ഒരു ചികിത്സാരീതിയല്ല. അസുഖം ഉണ്ടാകാതെ ആരോഗ്യവാനായി ഇരിക്കാൻ യോഗ സഹായിക്കും. പക്ഷേ, രോഗം വന്ന ശേഷം യോഗയിലൂടെ അത് മാറ്റാം എന്നു വിചാരിക്കുന്നത് തെറ്റിദ്ധാരണയാണ്. എന്നാൽ ഓരോ ശരീരഭാഗത്തിന്റെയും ആരോഗ്യം വർധിപ്പിക്കാനും രോഗസാധ്യത കുറയ്ക്കാനുമുള്ള യോഗാസനങ്ങളുണ്ട്.
യോഗ മതത്തിന് അതീതമായ ആത്മീയശാസ്ത്രമാണ്. പ്രത്യേക മതവുമായോ വിശ്വാസവുമായോ ഇതിനു ബന്ധമില്ല. ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളുെട യോഗത്തിലൂെട പ്രപഞ്ചശക്തിയായ ഈശ്വരനിലേക്ക് അടുക്കുക, ഒന്നാകുക എന്നതാണു യോഗ എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്.
യോഗ ചെയ്യും മുമ്പ്
ശുദ്ധവായു സഞ്ചാരമുള്ള സ്ഥലത്തു വേ ണം യോഗ ചെയ്യാൻ. വെറും നിലത്തിരുന്ന് യോഗ ചെയ്യരുത്. പായോ ബെഡ്ഷീറ്റോ യോഗാ മാറ്റോ വിരിച്ച് േയാഗ ചെയ്യാം.
∙ ശ്വാസകോശങ്ങളുടെ വികാസവും ര ക്തസഞ്ചാരവും തടയാത്ത അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ശരീരത്തിന് അയവും വഴക്കവും വരുമ്പോൾ കഠിനമായ ആസനങ്ങളിലേക്ക് പോകുന്നതാണ് നല്ലത്.
∙ ഓരോ യോഗാസനവും ശരീരത്തിന്റെ ഇരുഭാഗത്തിനും (ക്ലോക്ക് വൈസ്– ആന്റി ക്ലോക്ക് വൈസ്, ഇടതു– വലത്) മൂന്നുതവണയെങ്കിലും ആവർത്തിക്കണം. ഓരോ യോഗാസനവും പൂർണമായാൽ ആ പോസിൽ പത്തു സെക്കൻഡെങ്കിലും നിൽക്കാൻ ശ്രമിക്കുക. ഓരോ യോഗാഭ്യാസത്തിനും തുടർച്ചയായി വിപരീത ദിശയിലേക്കുള്ള ഒരു യോഗാഭ്യാസം ചെയ്യണം.
∙ യോഗയിൽ ശ്വസനപ്രക്രിയ പ്രധാനമാണ്. പിന്നിലേക്കുള്ള പോസുകൾക്ക് ശ്വാസം അകത്തേക്കെടുക്കുകയും മുന്നിലേക്കുള്ള പോസുകൾക്ക് ശ്വാസം പുറത്തേക്ക് വിടുകയും ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക