പയ്യന്നൂര്‍: പിലാത്തറ ദേശീയപാതയോരത്തെ കാസാ റാസാ ഹോട്ടലിന് മുൻവശം നാഷണൽ ഹൈവേയിൽ പിലാത്തറ ന്യൂ ഇന്ത്യ ഹോട്ടലിലെ മുന്‍ ജീവനക്കാരൻ അജ്ഞാതവാഹനമിടിച്ച് മരിച്ച നിലയില്‍. കോഴിക്കോട് കിനാലൂര്‍ സ്വദേശി എം.ടി. പ്രേമരാജന്‍ (57) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. ദേശീയപാതയോരത്ത് വ്യാഴാഴ്ച രാത്രി പത്തോടെയാണ് വാഹനമിടിച്ച് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. നാട്ടുകാരും പൊലീസും ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരിച്ചു.
ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് നിരീക്ഷണ കാമറകള്‍ പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക