കണ്ണൂര്‍: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ തുടരുന്നു. ഉച്ച മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറി.
തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ മുട്ടോളം വരെ വെള്ളം പൊങ്ങി. പല കടകളിലും വെള്ളം കയറി. ഞായറാഴ്ച ആയതിനാല്‍ കടകള്‍ അടച്ച നിലയിലായിരുന്നു. ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം നീക്കി. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വെള്ളക്കെട്ടുണ്ടായ ഇടങ്ങളില്‍ ഒന്നും ഗതാഗത തടസ്സമുണ്ടായില്ല.
അടുത്ത മൂന്ന് മണിക്കൂറിനിടെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ശക്തമയായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക