കണ്ണൂർ: പാപ്പിനിശേരിയിൽ കീച്ചേരി പെട്രോൾ പമ്പിന് സമീപത്ത് പമ്പാലയിൽ ടാങ്കർ ലോറി നിയന്ത്രണംവിട്ട് വീട്ടുപറമ്പിലേക്ക് പാഞ്ഞുകയറി. ലോറി ഡ്രൈവർ ഒടുവള്ളി ഹാജിവളവ് സ്വദേശി അപ്പുക്കുട്ട(42)ന് സാരമായി പരിക്കേറ്റു.
തിങ്കളാഴ്ച കരുവഞ്ചാലിൽനിന്ന് പെട്രോളെടുക്കുന്നതിന് കണ്ണൂരിലേക്ക് പോകുന്നതിനിടയിൽ രാവിലെ 6.45നാണ് അപകടം നടന്നത്. പരിക്കേറ്റ ഡ്രൈവറെ കണ്ണൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
എതിരേവന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് നിയന്ത്രണംവിട്ടതെന്നാണ് നിഗമനം. വൈദ്യുതിത്തൂണും മരങ്ങളും തകർത്ത് മുന്നോട്ടുനീങ്ങിയ ലോറി മരത്തിലിടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതിവിതരണവും കേബിൾ നെറ്റ്വർക്ക് സംവിധാനവും തകരാറിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക