മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന രണ്ട് താരങ്ങളാണ് ജഗതി ശ്രീകുമാറും മല്ലിക സുകുമാരനും. സിനിമ കുടുംബമെന്ന് അറിയപ്പെടുന്നതാണ് മല്ലികയുടെ കുടുംബം. ഭർത്താവും, മക്കളും, മരുമോളും അടക്കം സിനിമയിലെ സജീവ താരങ്ങളാണ്. അതുപോലെ തന്നെ മലയാള സിനിമയിൽ കോമഡി രംഗങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ജഗതി ശ്രീകുമാർ. കാർ അപകടത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി വരാനുള്ള തയാറെടുപ്പിലാണ് ജഗതി ശ്രീകുമാർ.
അങ്കിൾ എന്ന് വിളിച്ച ആളെ വിവാഹം കഴിക്കേണ്ടി വന്ന താരമാണ് ഉഷാ റാണി; പക്ഷെ പ്രണയ വിവാഹം
എന്നാൽ ജഗതിയും മല്ലികയും തമ്മിൽ ഉണ്ടായിരുന്ന പ്രണയ കഥയാണ് ഇപ്പോൾ വൈറലാകുന്നത്. കലാലയ വേദികളിൽ വെച്ച് പ്രണയത്തിലായ ഇരുവരും വിവാഹം കഴിച്ചെങ്കിലും ഇടക്ക് വെച്ച് പിരിഞ്ഞിരുന്നു. സിനിമയിൽ എത്തുന്നതിന് മുൻപേയായിരുന്നു ഇ ബന്ധം. കേരളത്തിൽ ജാതീയത നില നിന്നിരുന്ന സമയത്ത് ഉയർന്ന ജാതികാരിയായ മല്ലിക ജഗതിക്കൊപ്പം ഒളിച്ചോടുകയും പിന്നീട് ചെന്നൈ കോടാമ്പക്കത്ത് സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി നടക്കുകയിരുന്നു.
പരിചയക്കാരുടെ സഹായത്തോടെ ചെന്നൈയിലെ ഒരു വീട്ടിൽ താമസമാക്കിയ ഇരുവരും നാട്ടിലും വീട്ടിലും പോകാതെ 10 വർഷത്തോളം ഒരുമിച്ചു ജീവിച്ചു. ആ അവസരങ്ങളിൽ ജഗതിയെ തേടി സിനിമയും എത്തിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഇരുവരെയും ബാധിച്ചു. പ്രതിസന്ധി രൂക്ഷമായപ്പോൾ ഇരുവരുടെയും ജീവിതം നേരാവണ്ണം പോകാത്തതിനെ തുടർന്ന് പരസ്പരം സമ്മതത്തോടെ ബന്ധം പിരിയുകയിയിരുന്നു പിന്നീട് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി മല്ലികക്ക് വേണ്ടി സുകുമാരനെ കണ്ടെത്തിക്കൊടുത്തത് നല്ലയൊരു ജീവിതത്തിലേക്കായിരുന്നു എന്നാണ് ജഗതി ശ്രീകുമാർ അഭിപ്രായപ്പെടുന്നത്. എന്നാൽ ജഗതിയെ ഉപേക്ഷിച്ച് മല്ലിക സുകുമാരനൊപ്പം പോയതാണെന്നും പറയപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക