കണിച്ചിക്കുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകി. മഹേശന്റെ കത്തിലെ പരാമർശങ്ങളുടെ കൂടി അന്വേഷണം നടത്തണമെന്നാണ് കുടുംബം മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. തന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മഹേശൻ ഭാര്യക്ക് നൽകിയ കത്ത് പൊലീസിന് കൈമാറുമെന്ന് കുടുംബം അറിയിച്ചിരുന്നു. ഒപ്പം നേരത്തെ പുറത്ത് വന്ന കത്തുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽകുകയാണ് കുടുംബങ്ങൾ.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ മുന്നണി രൂപീകരിച്ചു മത്സരിക്കുമെന്ന് യശ്വന്ത് സിന്‍ഹ
സിബിഐ അന്വേഷണം വേണമെന്ന എസ്എൻഡിപി വിമത സംഘടനകളുടെയും വെള്ളാപ്പള്ളി നടേശന്റേയും ആവശ്യത്തെ പരസ്യമായി തള്ളിയിട്ടുണ്ട് മഹേശന്റെ കുടുംബം. അതേസമയം അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തണ ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം നാട്ടുകാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക