ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി കവിഞ്ഞു. ഇതുവരെ അഞ്ചുലക്ഷത്തിലേറെ പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 4,527 പേര് മരിക്കുകയും പുതിയതായി 1.74 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണിത്. 54.51 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 41.20 ലക്ഷം പേരാണ് ലോകത്ത് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുളളത്. ഇതില്‍ 57,716 പേരുടെ നില ഗുരുതരമാണ്.
ബ്രസീല്‍, മെക്സിക്കോ, അമേരിക്ക, ഇന്ത്യ എന്നി രാജ്യങ്ങളിലാണ് ഇന്നലെ മരണനിരക്ക് കൂടുതല്‍. ബ്രസീലില്‍ 994 പേരും മെക്സിക്കോയില്‍ 719 പേരും അമേരിക്കയില്‍ 510 പേരും ഇന്ത്യയില്‍ 414 പേരുമാണ് മരിച്ചത്. ചിലി 279, റഷ്യ 188, പെറു 196, കൊളംബിയ 128, ഇറാന് 125, യുകെ 100 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്.
അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 25.95 ലക്ഷമായി. ഇതുവരെ 1.28 ലക്ഷം ആളുകളാണ് മരിച്ചത്. 10.78 ലക്ഷം പേര് രോഗമുക്തി നേടി. നിലവില്‍ 13.88 ലക്ഷം ജനങ്ങള്‍ ചികിത്സയിലുണ്ട്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുളള ബ്രസീലില്‍ 13.15 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 57,103 പേര് ഇതുവരെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക