തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പുതുക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഇന്ന് നിലവില്‍ വരും. ഇന്നലെ രാത്രി ഇതിന്റെ വിജ്ഞാപനമിറങ്ങി. 25 ശതമാനം വര്‍ദ്ധനവാണ് വരുന്നത്. ആദ്യമായാണ് ഇത്രയും വര്‍ദ്ധന.
മഴക്കാലത്തെ ഭക്ഷണം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍
മിനിമം ചാര്‍ജ്ജ് എട്ട് രൂപയായി തുടരുമെങ്കിലും സഞ്ചാര ദൂരം 2.5 കിലോമീറ്ററായി കുറയും. 2.5 കിലോമീറ്ററിന് ശേഷം അഞ്ച് കിലോമീറ്റര്‍ വരെ 10 രൂപ നല്‍കണം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍ നിന്ന് 90 പൈസയായി ഉയരും.
ലിമിറ്റഡ് സ്റ്റോപ്പ്, സിറ്റിഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, എന്നിവയ്ക്ക് നിലവിലെ നിരക്കില്‍ നിന്നും മിനിമം ചാര്‍ജ്ജിലും മറ്റു നിരക്കുകളിലും 25 ശതമാനം വര്‍ദ്ധനവുണ്ടാകും. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക