ഒക്ടോബര്‍ നാലിന് നടക്കുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ പരീക്ഷ കേന്ദ്രം മാറ്റാന്‍ അവസരം. ജൂലൈ ഏഴ് മുതല്‍ 13 വരെ വൈകിട്ട് ആറ് മണി വരേയും 20 മുതല്‍ 24 ന് വൈകിട്ട് ആറ് വരേയുമാണ് പരീക്ഷ കേന്ദ്രം മാറ്റാനുള്ള അവസരം. ‘upsconline.in ‘ എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രിലിമിനറിക്ക് പുറമേ സിവില്‍ സര്‍വീസസ്, ഫോറസ്റ്റ് സര്‍വീസസ് മെയിന്‍ പരീക്ഷയ്ക്കുള്ള കേന്ദ്രവും മാറ്റാമെന്ന് യുപിഎസ്സി അറിയിച്ചു.
കോവിഡ് പ്രതിസന്ധി : നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവച്ചു
അപേക്ഷകള്‍ പിന്‍വലിക്കാന്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ എട്ടുവരെ അവസരമുണ്ട്. ഒരിക്കല്‍ അപേക്ഷ പിന്‍വലിച്ചാല്‍ പരീക്ഷാ കേന്ദ്രമാറ്റം പിന്നീട് പരിഗണിക്കില്ല. മെയ് 31 നാണ് യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ എത്താന്‍ ബുദ്ധിമുട്ട് നേരിട്ടേക്കാമെന്ന സാഹചര്യത്തിലാണ് പരീക്ഷ തിയ്യതി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക