വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്നു സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനങ്ങളിലെ നിരക്കുകള്‍ പ്രസിദ്ധപ്പെടുത്തി.കണ്ണൂര്‍, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് 809 റിയാലും തിരുവനന്തപുരത്തേക്ക് 857 റിയാലുമാണ് ഇപ്പോള്‍ ഈടാക്കുന്നത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് എംബസി ഐഡി ഉപയോഗിച്ച് ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. ഇന്‍ഡിഗോയുടെ ഓണ്‍ലൈന്‍ ബുക്കിങ് വെബ്സൈറ്റിന്റെ ഹോംപേജിലെ സേര്‍ച്ച് ബോക്സില്‍ യാത്ര തുടങ്ങി അവസാനിപ്പിക്കുന്ന വിമാനത്താവളങ്ങള്‍, യാത്രാ തീയതി, യാത്രക്കാരുടെ എണ്ണം എന്നിവ നല്കി സേര്‍ച്ച് ചെയ്യുകയാണ് ടിക്കറ്റ് ബുക്കിങ്ങിനുള്ള ആദ്യപടി.പോകേണ്ടിടത്തേക്ക് അന്ന് വിമാനങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ ലിസ്റ്റ് ലഭിക്കും. അതില്‍ നിന്നു സൗകര്യപ്രദമായ വിമാനം തിരഞ്ഞെടുക്കാം. എംബസി രജിസ്ട്രേഷന് നമ്ബര്‍ നല്‍കുകയാണ് അടുത്തപടി.
തുടര്‍ന്ന് നല്കിയ വിവരങ്ങള്‍ ഒരിക്കല്ക്കകൂടി പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തി പണമടക്കാം. പണമടച്ചുകഴിഞ്ഞാല്‍ കണ്ഫര്മേഷന് സ്ക്രീനില്‍ തെളിയും. ഇതിന്റെ സ്ക്രീന്‍ഷോട്ട് എടുത്തു സൂക്ഷിക്കാം. ഖത്തറില്‍ നിന്ന് ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ആ സംസ്ഥാനത്തിനുള്ളിലോ മറ്റു സംസ്ഥാനങ്ങളിലേയോ ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് കണക്ഷന് ടിക്കറ്റ് എടുക്കാനാകില്ലെന്ന് ഇന്ത്യന്‍ എംബസിയും ഇന്‍ഡിഗോയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഇറങ്ങുന്ന വിമാനത്താവള പരിധിയില്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കിയ ശേഷമേ ആഭ്യന്തര വിമാനയാത്രക്ക് ടിക്കറ്റ് എടുക്കാന്‍ കഴിയൂ. ഇതുവരെ വന്ദേഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്കില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാം. ഓഗസ്റ്റ് 15 വരെ നീളുന്ന നാലാംഘട്ടത്തില്‍ 193 ഇന്‍ഡിഗോ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സര്‍വിസ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക