ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സൂഫിയും സുജാതയും മികച്ച പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിജയ് ബാബുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രം 200ലധികം രാജ്യങ്ങളിലാണ് ഒടിടി പ്ലാറ്റ്ഫോം വഴി എത്തിയത്. സൂഫിയുടെയും സുജാതയുടെയും പ്രണയം പ്രേക്ഷകര്‍ നെഞ്ചിലേറ്റി എന്നുതന്നെ പറയാം. സിനിമയില്‍ സൂഫിയായി അഭിനയിച്ച ദേവിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടാൻ നാടാണ് സാധിച്ചു.
ചിരിച്ചും കളിച്ചും സുശാന്ത്; അവസാന ചിത്രം ‘ദില്‍ ബേച്ചാര’ ട്രെയിലര്‍ പുറത്തിറങ്ങി- വീഡിയോ
ഓഡീഷനിലൂടെയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ദേവ് പറയുന്നു, 2018ല്‍ സുഹൃത്തുക്കള്‍ വഴിയാണ് കാസ്റ്റിംഗ് കോള്‍ ലഭിക്കുന്നത്. അന്ന് തന്നെ പ്രൊഫെെല്‍ തയ്യാറാക്കി ഫ്രൈഡേയിലേക്ക് അയച്ചുകൊടുത്തു. കുറെ എന്‍ട്രികളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതില്‍ എന്റെ പേരും ഉള്‍പ്പെട്ടു. അന്ന് ആദ്യമായായിരുന്നു ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയത്. വിജയ് ബാബു സാറിനെയും ഷാനവാസ് ഇക്കയെയുമെല്ലാം പരിചയപ്പെട്ടു. ഓഡിഷന്റെ ഭാഗമായി സിനിമയിലെ രണ്ട് സീനുകള്‍ ചെയ്ത് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അതിന് ശേഷം നേരിട്ട് കാണണമെന്ന് പറഞ്ഞ് അവര്‍ വിളിക്കുകയായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്. സൂഫിയാകാന്‍ കുറെ പഠിക്കുകയും ഗവേഷണങ്ങള്‍ നടത്തേണ്ടി വരികയും ചെയ്തുവെന്ന് ദേവ് പറയുന്നു…
ഒന്‍പത് മാസമെടുത്താണ് സൂഫി ഡാന്‍സ് പഠിച്ചത്. തന്റെ ഓഫീസിലുളളവരോടൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. ആരോടും പറയാതെ അതൊരു രഹസ്യമാക്കി വച്ചു. പിന്നീട് രണ്ട് വര്‍ഷത്തോളം സിനിമയ്ക്കായി കാത്തിരുന്നു. കഥാപാത്രത്തിനായി മുടിയും താടിയുമെല്ലാം നീട്ടിവളര്‍ത്തി. ഒരു ഘട്ടത്തില്‍ നിരാശ തോന്നിയെങ്കിലും വിജയ് ബാബു സര് പ്രചോദനമായി എന്നും ദേവ് പറയുന്നു..
‘പോരുന്നോ എന്റെ കൂടെ’ സ്റ്റീഫൻ നെടുമ്പള്ളിയുടെ വണ്ടി വൈറലായി; അരുണിനെ മഹീന്ദ്ര കമ്പനി ‘അങ്ങെടുത്തു’
ചിത്രത്തില്‍ സുജാതയായി അഭിനയിച്ച അതിഥിയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്നും ദേവ് പറഞ്ഞു. ആദ്യ ചിത്രമാണെന്ന് അദിഥിയോട് പറഞ്ഞിരുന്നു. അതിഥി നല്ല പിന്തുയാണ് നല്‍കിയത്. തെറ്റുമൊന്നുളള പേടിയൊന്നും വേണ്ട, സമയമെടുത്ത് സമാധാനത്തോടെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് എങ്ങനെ അഭിനയിക്കണമെന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്യുമായിരുന്നു. സിനിമ കണ്ട് ആദ്യം വിളിച്ചത് ജയേട്ടനാണെന്നും, അദ്ദേഹത്തെ പോലൊരാള്‍ അഭിനയം നന്നായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ കുറച്ചുകൂടി കോണ്‍ഫിഡന്‍സ് ആയെന്നും ദേവ് പറഞ്ഞു.
നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ, അദിഥി റാവു ഹൈദരി, ദേവ് മോഹന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക