ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക്. തീരുമാനം വൈറ്റ് ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. ലോകാരോഗ്യ സംഘടനയിൽ നിന്ന് ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വർഷം മുൻപ് അറിയിക്കണമെന്നാണ് ചട്ടം. അതിനാൽ അടുത്ത വർഷം ജൂലൈ 6 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ രംഗത്ത് എത്തിയിരുന്നു.
നാല് സിനിമകളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കിയിരുന്നു: സഞ്ജയ് ലീല ബൻസാലി
പുറത്തേക്ക് പോകാനുള്ള നീക്കം പ്രാബല്യത്തിൽ വരുന്നതോടെ നിലവിൽ അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം ലോകാരോഗ്യ സംഘടനയ്ക്ക് നഷ്ടമാകും. അതേസമയം, വായുവിലൂടെ കൊവിഡ് പകരുമെന്ന കണ്ടെത്തൽ തള്ളിക്കളയുന്നില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തിൽ വായുവിലൂടെ പകരാനുള്ള സാധ്യത തള്ളാനാവില്ല. 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞൻമാരാണ് വായുവിലൂടെ കൊവിഡ് പകരുമെന്ന് വ്യക്തമാക്കിയത്.
വന്ദേ ഭാരത് നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നുള്ള സർവീസുകൾ നാളെ
പ്രതികരിക്കാൻ ഇവിടെ എഴുതുക