അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി തിളങ്ങി ചുവടുറപ്പിച്ച നടിയാണ് രജീഷ വിജയൻ. ആദ്യ ചിത്രം തനിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നതായി നടി മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
എലിസബത്ത് എന്ന എലി. നിരാശ കാമുകി ആയിരുന്നെങ്കിലും സിനിമയില്‍ ശ്രദ്ധാ കേന്ദ്രം രജീഷ തന്നെയെന്ന് പറയാതെ വയ്യ. പിന്നീട് അങ്ങോട്ട് ശക്തമായ വേഷങ്ങള്‍ തിരഞ്ഞെടുത്ത നടി. ദിലീപിനൊപ്പം ജോര്‍ജേട്ടന്റെ പൂരം എന്ന ചിത്രത്തിലും ‚ഫൈനല്‍സ് എന്ന ചിത്രത്തിലുംഅഭിനയിച്ചു.
2019ല്‍ പുറത്തിറങ്ങിയ ജൂണില്‍ രജീഷ വ്യത്യസ്ഥമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സിനിമയ്ക്കായി താരം നന്നെ മേക്കോവര്‍ നടത്തിയിരുന്നു. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയില്‍ റേപ്പിന് ഇരയാകുന്ന പെണ്‍കുട്ടിയായും അഭിനയിച്ചു.
ഇപ്പോള്‍ തമിഴില്‍ ധനുഷിനൊപ്പം അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. പരിയേറും പെരുമാള്‍ എന്ന ഹിറ്റ് സിനിമയൊരുക്കിയ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണനാണ് പുതിയ തമിഴ് ചിത്രം. അതിനിടെ പ്രണയത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി താരം എത്തി.
സിനിമയില്‍ എത്തുന്നതിനും മുന്‍പ് തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അതിന് ശേഷം അത് ഇല്ലാതായെന്നും നേരത്തെ ഒരു യുവാവ് ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ അത് സത്യമാണെന്ന് താരം തന്നെ വെളിപ്പെടുത്തി. ജീവിതത്തില്‍ എല്ലാവരും ഒരിക്കലെങ്കിലും പ്രണയിക്കാറുണ്ട്. താനും പ്രണയിച്ചിരുന്നു. ബ്രേക്ക് അപും ഉണ്ടായിട്ടുണ്ട്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങിനിടെ അല്ല, സിനിമ റിലീസിനെത്തിയതിന് ശേഷമായിരുന്നു ബ്രേക്കപ്പ് നടന്നതെന്ന് രജീഷ പറഞ്ഞു.
ഭാവി വരനെക്കുറിച്ച് തനിക്ക് കുറച്ച് സങ്കല്പങ്ങള് ഉണ്ടെന്ന് അഭിമുഖത്തില്‍ നടി പറഞ്ഞു. തനിക്ക് ഇല്ലാത്ത ഗുണങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളില്‍ ഉണ്ടാകണം. സംഗീതവുമായി ബന്ധം ഉണ്ടായിരിക്കണം. പൊക്കവും നിര്‍ബന്ധമാണ്. കാഴ്ചയില്‍ സുന്ദരനും നല്ല സ്വഭവമുള്ള ആളിനെയാണ് രജീഷയുടെ മനസ്സിലുള്ള വരന് ആവശ്യമായ ഗുണങ്ങളെന്ന് രസകരമായി താരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക