ചൈനയുടെ 59 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത് അടുത്തിടെയാണ്. എന്നാൽ മറ്റുള്ള ആപ്പുകളെക്കാളേറെ ടിക് ടോക് നിരോധിച്ചതാണ് വലിയ വാര്‍ത്തയായത്. എന്നാല്‍ ടിക് ടോക് നിരോധനത്തെ പ്രമേയമാക്കി ഒരു ഗാനം ഒരുങ്ങുകയാണ് ഇപ്പോൾ. ‘ഡോക്ടര്‍’ എന്ന തമിഴ് ചിത്രത്തിനായാണ് ഗാനം ഒരുങ്ങുന്നത്. ചിത്രത്തിന്റൈ സംവിധായകനും നടനും കൂടിയായ ശിവകാര്‍ത്തികേയനാണ് ഗാനത്തിന്റെ ടീസര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സൂര്യയും വെബ് സീരീസിൽ അഭിനയിക്കാൻ ഒരുങ്ങുന്നു, സീരീസ് നിർമ്മാണം മണിരത്നം…?
സംവിധായകന് നെല്സന് ദിലീപ് കുമാറും സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ജൂലായ് 16ന് ഗാനം പുറത്തിറങ്ങും. പ്രിയങ്ക അരുള്‍ മോഹൻ, വിനയ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക