തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം ജില്ലയിലെ തിരൂര്‍ പുറത്തൂര്‍ അബ്ദുള്ഖാദറാണ് (69 ) കോവിഡ് ബാധിച്ച് മരിച്ചത്. ബംഗളൂരുവില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍.
രാജ്യദ്രോഹം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; ഗുരുതര ആരോപണങ്ങൾ തുടർന്ന് പ്രതിപക്ഷ നേതാവ്
വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് തന്നെ മരണം സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് . എന്നാല്‍, ഇദ്ദേഹത്തിന് യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലായിരുന്നുവെന്നാണ് വിവരം. അബ്ദുള്‍ഖാദറിന് എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക