സ്പീഡ് പേടിയുണ്ടോ’ ! ട്രാഫിക് സിനിമയുടെ ക്ലൈമാക്സ് സീനിൽ നിവിൻ പോളി ആസിഫ് അലിയോട് ചോദിക്കുന്നൊരു ഡയലോഗ് ആണ്. ചോദ്യത്തിനു മറുപടി പറയാതെ ഒരു ചെറുചിരിയിൽ ഉത്തരം ഒളിപ്പിക്കുന്ന ആസിഫ് അലിയെ അന്ന് കൈയ്യടിയോട് കൂടിയാണ് ആരാധകർ സ്വീകരിച്ചത്.
പിന്നീട് പല സിനിമകളിലും ട്രോളുകളിലും ഈ ഡയലോഗ് ഇടംപിടിച്ചു. ഇപ്പോഴിതാ ട്രാഫിക് സിനിമ പുറത്തിറങ്ങി നാല് വർഷം പിന്നിടുമ്പോൾ ആ ചോദ്യത്തിന് ഉത്തരവുമായി ആസിഫ് അലി. ‘മോനേ എനിക്ക് സ്പീഡ് പേടിയില്ല’ എന്നായിരുന്നു ഈ രംഗത്തിന്റെ ഫോട്ടോ പങ്കുവച്ച ശേഷം ആസിഫിന്റെ മറുപടി.
സിനിമാ ജീവിതത്തിൽ തന്റെ പത്താം വർഷത്തിലേയ്ക്കു കടക്കുന്ന നിവിൻ പോളിക്ക് ആശംസകൾ നേരുന്നതിനിടെയാണ് ആസിഫ് അലി ഈ ഡയലോഗു കൂടി അതിനൊപ്പം ചേർത്തത്. ‘ഇന്ത്യൻ സിനിമയിൽ പതിറ്റാണ്ട് പിന്നിട്ട നിവിൻ പോളിക്ക് എല്ലാ ആശംസകളും. മോനേ എനിക്ക് സ്പീഡ് പേടിയില്ല. സഹയാത്രികൻ.’–ആസിഫ് അലി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക