അശോക് ഗെഹ്ലോട്ടിനു തെല്ലൊന്ന് ആശ്വസിക്കാം.. വലിയ അനിശ്ചിതത്വം തുടരുന്ന രാജസ്ഥാനിൽ ഭാരതീയ ട്രൈബൽ പാർട്ടി അശോക് ഗെഹ്ലോട്ടിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട് എംഎൽഎമാരാണ് ഗെഹ്ലോട്ടിനു പിന്തുണ നൽകിയിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഭീരുത്വത്തിന് ഇന്ത്യ വലിയ വില നൽകേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി
നിലവിൽ 102 എംഎൽഎമാരുടെ പിന്തുണയുള്ള അശോക് ഗെഹ്ലോട്ടിന് ഭാരതീയ ട്രൈബൽ പാർട്ടിയിൽ നിന്ന് രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ ആത്മവിശ്വാസം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കുതിരക്കച്ചവടം നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ശബ്ദരേഖയെ ചൊല്ലിയുള്ള തർക്കത്തിലാണ് കോൺഗ്രസും ബിജെപിയും. ഈ കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് സഞ്ജയ് ജെയിനിനെ നാല് ദിവസത്തേക്ക് ജയ്പൂർ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ശബ്ദരേഖ വ്യാജമാണെന്നും, സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി
അനുനയ ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുതിരക്കച്ചവട വിവാദത്തിൽ പൈലറ്റിനെ കടന്നാക്രമിക്കേണ്ടെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വിഷയം സംബന്ധിച്ച് മുതിർന്ന നേതാക്കൾ സച്ചിൻ പൈലറ്റുമായി ആശയവിനിമയം നടത്തുകയും ചെയ്തു. എന്നാൽ സച്ചിൻ പൈലറ്റ് മൗനം തുടരുന്നതാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ തലവേദന.
പ്രതികരിക്കാൻ ഇവിടെ എഴുതുക