സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം. തൊടുപുഴ അച്ഛന്‍കവല ചെമ്മനംകുന്നില്‍ ലക്ഷ്മി കുഞ്ഞന്‍പിള്ളയാണ് മരിച്ചത്. ഇദ്ദേഹത്തിന് 79 വയസായിരുന്നു. ശനിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ വീട്ടിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് രോഗബാധ വന്നതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 44 ആയി.
പാലക്കാട് ജില്ലയിൽ ആശങ്കയുയർത്തി പട്ടാമ്പി..! രണ്ടാഴ്ചക്ക് താലൂക്കിൽ ലോക്ക്ഡൗൺ
സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചു വരികയാണ്. മാത്രമല്ല, സമ്പർക്കത്തിലൂടെ നിരവധി പേർക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. അതേസമയം, ഉറവിടം വ്യക്തമല്ലാത്ത കേസുകളും പല ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നത് വലിയ ആശങ്കക്ക് വഴി വക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക