എം ആർ അനൂപ്രാജ് രചനയും സംവിധാനവും നിർവഹിച്ച, മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന മാജിക് ബോണ്ട് യൂ ട്യുബില്‍ റിലീസ് ചെയ്തു. താടി, ജീനിയസ് എന്നീ ഷോർട്ട് ഫിലിമുകളും “ഗെയിമർ”(2014), സ്മാർട്ട് ബോയ്സ് (2016)എന്നീ സിനിമകളും ചെയ്തിട്ടുള്ള അനൂപ് രാജ് നിരവധി സംവിധായകൻ വിനയനൊപ്പം നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
മീനാക്ഷിയെ കൂടാതെ ജെയ്സൺ ജേക്കബ്, ബിജു നെട്ടറ, ഡിനി, സജിൻ വർഗീസ്, രാംകുമാർ, അഭി കൃഷ്ണ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.ഡ്രീം മേക്കേഴ്സ് പ്രൊഡക്ഷൻസ് ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം :രാരിഷ്. ജി. കുറുപ്പ്, പ്രൊജക്റ്റ് ഡിസൈനർ : ജെയ്സൺ ജേക്കബ്,സംഗീതം : ജയേഷ് സ്റ്റീഫൻ,എഡിറ്റിംഗ് : ആശിഷ് ജോസഫ്,മേക്കപ്പ് : പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം :അനുഷ റെജി, കലാസംവിധാനം :ഫിറോസ്, സ്റ്റിൽസ് :അനു നെയ്യാറ്റിൻകര,പബ്ലിസിറ്റി ഡിസൈനൻ :രാജീവ്, പ്രൊഡക്ഷൻ മാനേജർ : അഭികൃഷ്ണ, പി.ആർഒ : അയ്മനം സാജൻ എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍.
മാജിക് ബോണ്ട് കേരളത്തിലും ഇന്ത്യക്ക് പുറത്തും ആയി നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.മികച്ച സംവിധായകൻ, മികച്ച നടന് (ലണ്ടൻ ഐ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ), മികച്ച രണ്ടാമത്തെ ചിത്രം, മികച്ച കഥ, മികച്ച സഹനടൻ, മികച്ച ബാലനടി (കുട്ടനാട് ഷോർട്ട് ഫിലിംഫെസ്റ്റിവൽ) 2019, എക്സലൻസ് അവാർഡ്, സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, 2019 എന്നിവയാണ് പുരസ്കാരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക