ഗോദയിലൂടെ മലയാളികളുടെ മനം കവർന്ന പഞ്ചാബി സുന്ദരിയാണ് വാമിഖ ഗബ്ബി. ലോക്ക്ഡൗണിൽ വീടിനുള്ളിൽ നിന്നുള്ള കിടിലൻ ഫോട്ടോഷൂട്ടുകളിലൂടെ താരം ഞെട്ടിച്ചിരുന്നു. ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ്.
ക്രീം ഷോർട്സും ഫുൾസ്ലീവ് ടോപ്പും ധരിച്ചാണ് താരം എത്തുന്നത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് ചിത്രങ്ങൾ. ‘ഹോട്ട്’ ആണെന്നാണ് ആരാധകരുടെ കമന്റ്. അതിനൊപ്പം വിമർശനങ്ങളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം നീല സാരിയുടുത്തുകൊണ്ടുള്ള ചിത്രവും ശ്രദ്ധനേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക