‘ചെലോല്‍ത് റെഡി ആകും, ചെലോല്‍ത് റെഡി ആകൂല, റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’ എന്ന മാസ് ഡയലോഗിലൂടെ കേരളത്തിന്റെ ശ്രദ്ധ നേടിയ മുഹമ്മദ് ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പരാജയത്തിന് മുന്നില്‍ കാലിടറാതെ മുന്നോട്ട് പോകാന്‍ ഓര്‍മ്മിപ്പിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കമായ വാക്കുകള്‍ സമൂഹത്തിന് ഊര്‍ജ്ജമായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എത്ര വലിയ പ്രശ്നത്തിന് നടുവിലും തളരാതെ മുന്നോട്ട് പോകാന്‍ സമൂഹത്തിന് ശുഭാപ്തി വിശ്വാസം ഇന്ധനമാകണം. പ്രതീക്ഷ ഉയര്‍ത്തിപ്പിടിച്ച് നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ അതിജീവിക്കണം. ഈ ഉത്തരവാദിത്തം കുഞ്ഞുങ്ങള്‍ ഏറ്റെടുക്കുന്നു. അതിലെ സന്തോഷം അനിര്‍വചനീയം. മുഹമ്മദ് ഫായിസ് എന്ന കൊച്ചുമിടുക്കന്റെ വാക്കുകള്‍ നമ്മള് സ്വീകരിച്ച് ഹൃദയത്തോട് ചേര്‍ത്തില്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക