കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ന്യൂഡൽഹിയിലെ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചത്.
അതേസമയം, സോണിയ ഗാന്ധി പതിവ് പരിശോധനകൾക്കാണ് എത്തിയതെന്ന് ആശുപത്രി ചെയർമാൻ ഡോ. ഡി.എസ് റാണ പറഞ്ഞു. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. വയറുവേദനയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സോണിയ ഈ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അതിനിടെ, കോണ്‍ഗ്രസ് രാജ്യസഭാംഗങ്ങളുടെ യോഗം വ്യാഴാഴ്ച സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. യോഗത്തിൽ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അടക്കമുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക