എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയിൽ ഡോ. ഐ.സി. ബഞ്ചമിന്റെ മകൻ അമിത് ബഞ്ചമിനെ (അപ്പു 27) ഓസ്ട്രേലിയയിലെ മെൽബണിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പിതാവുമായി അമിത് സംസാരിച്ചിരുന്നു.
ദിവസവും പതിവായി വിളിച്ചിരുന്ന മകൻ ചൊവ്വയും ബുധനും വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചപ്പോൾ ഫോൺ എടുക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് ഡോ.ബഞ്ചമിൻ മെൽബണിലുള്ള ബന്ധു മുഖേന പൊലീസിൽ അറിയിക്കുകയായിരുന്നു.
വഞ്ചിയൂർ സബ് ട്രഷറിയിലെ സർക്കാർ അക്കൗണ്ടിൽനിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയതായി വിവരം
പൊലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോൾ അമിത് കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മെൽബണിൽ സംസ്കരിക്കാനാണ് തീരുമാനം.
മൾട്ടി മീഡിയ കോഴ്സ് പൂർത്തിയാക്കിയ അമിത് മെൽബണിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ് ഡോ. അനില ഏതാനും വർഷം മുമ്പാണ് അന്തരിച്ചത്. ഏക മകനാണ് അമിത്. അവിവാഹിതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക