സിപിഎമ്മിന്റെ മുതിർന്ന നേതാവ് മുഹമ്മദ് സലീമിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗവും മുൻ ലോക്സഭാംഗമാണ് അദ്ദേഹം. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ കൊൽക്കത്ത ഈസ്റ്റേൺ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹത്തിന് കടുത്ത പനിയും ശ്വാസ തടസവുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴും കടുത്ത പനിയുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പശ്ചിമ ബംഗാളില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ സി.പി.ഐ.എം നേതാവാണ് മുഹമ്മദ് സലീം. നേരത്തെ മുതിര്‍ന്ന നേതാവ് ശ്യാമള്‍ ചക്രബര്‍ത്തിയ്ക്ക് രോഗം സ്ഥിരീകരിക്കുകയും ഈസ്റ്റേൺ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. നില വഷളായതോടെ ശ്യാമള്‍ ചക്രബര്‍ത്തിയെ വെന്റിലേറ്ററിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക