അഹമ്മദാബാദ്: പ്രേതബാധ പടരുമെന്ന കാരണം പറഞ്ഞ് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന് 43കാരി യുവതിയുടെ പരാതി.
യുവതിയ്ക്ക് പ്രേതബാധയുണ്ടെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മകനിലേക്കും ബാധകയറുമെന്ന കാരണത്താലാണ് പിതാവ് വിലക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഭാര്യ സാക്ഷി പറഞ്ഞു; ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ
ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. കൂടാതെ ഭര്‍തൃപിതാവിനോട് തന്നെ ലൈംഗികമായി ഉപദ്രപിക്കാന് ഭര്‍ത്താവിന്റെ അമ്മ പറയാറുണ്ടെന്നും ഇതിന്റെ പേരില്‍ ഭര്‍ത്താവും, ഭര്‍തൃപിതാവും അമ്മയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. അന്ന് മുതല്‍ പീഡനം ആരംഭിച്ചതായും പറയുന്നു. ഇവരുടെ പരാതിയില്‍ ഗാര്‍ഹിക പീഡനനിയമപ്രകാരം അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക