രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുന്നോട്ട്. രാജ്യത്ത് രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഓരോ വര്‍ഷവും രണ്ട് കോടി അവസരങ്ങള്‍ ഉണ്ടാകുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല തെറ്റായ സാമ്പത്തിക നയങ്ങള്‍ നിമിത്തം കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 90 സെക്കന്റ് ദൈർഘ്യമുള്ള ട്വിറ്റര്‍ വീഡിയോയിലാണ് വിമര്‍ശനം.
ഓരോ വര്‍ഷവും രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്ന് യുവജനങ്ങള്‍ക്ക് സ്വപ്നം നല്കിയ മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം 14 കോടി ആളുകള്‍ തൊഴില്‍ രഹിതരായി. ‘തൊഴില്‍ നല്‍കൂ’വെന്ന ക്യാംപയിനും രാഹുല്‍ ഗാന്ധി ആരംഭിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടമാവുകയും തൊഴില്‍ ലഭിക്കാതെയുമുള്ള യുവജനങ്ങള്‍ സര്‍ക്കാരിനെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താനായി ശബ്ദമുയര്‍ത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
देश के युवाओं के मन की बात:
रोज़गार दो, मोदी सरकार!आप भी अपनी आवाज़ युवा कॉंग्रेस के #RozgarDo के साथ जोड़कर, सरकार को नींद से जगाइये।
ये देश के भविष्य का सवाल है। pic.twitter.com/zOt6ng2T0M
— Rahul Gandhi (@RahulGandhi) August 9, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക