കോവിഡ് പ്രതിരോധത്തില്‍ പൊലീസിന്റെ നിയന്ത്രണങ്ങള്‍ തുടരാന്‍ പോലീസ് ഉന്നതതല യോഗത്തില്‍ തീരുമാനം. സമ്പര്‍ക്കപട്ടിക തയാറാക്കലും കണ്ടെയ്മെന്റ് സോണുകളുടെ നിയന്ത്രണവും പൊലീസിന്റെ മേല്‍നോട്ടത്തില്‍ തന്നെയാവും.
ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തിയാവും ഇനി മുതല്‍ സമ്പര്‍ക്കപട്ടിക തയാറാക്കുക. പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടറുമായി കൂടിയാലോചിക്കാനും നിര്‍ദേശമുണ്ട്.
പ്രാദേശിക എതിര്‍പ്പുകള്‍ ഒഴിവാക്കാനായി റെസിഡന്‍സ് അസോസിയേഷനുകളുടെ പിന്തുണ തേടുന്നതടക്കം ഒട്ടേറെ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു. ഈ നിര്‍ദേശങ്ങളുമായി ഡി.ജി.പിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയാണ്. അന്തിമതീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക