കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ പൊലീസിന് ഡിജിപി നിര്‍ദേശം നല്കി. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളില്‍ കോവിഡ് പ്രതിരോധത്തിനായി പ്രകടമായ നടപടി വേണമെന്ന് ഡിജിപി അറിയിച്ചു. ക്വാറന്റീനിലുള്ളവര്‍ പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല, എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് മാനേജ്മെന്റ് നടപ്പിലാക്കാനും ഉന്നതതല പോലീസ് യോഗത്തില്‍ തീരുമാനമായി.
സംസ്ഥാനത്ത് ഇന്ന് 1417 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1426 പേര് രോഗമുക്തി നേടി. സ്ഥിരീകരിച്ചവരിൽ 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. സംസ്ഥാനത്ത് ഇപ്പോൾ തുടർച്ചയായി ആയിരത്തിനു മേലെയാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചതിനെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക