മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും താൻ വിരമിക്കുന്നതായി ധോണി അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം ഇൻസ്റ്റാഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇതോടെ സംഭവ ബഹുലമായ 16 വർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് വിരാമമാകുന്നത്.
അതേസമയം, അടുത്ത മാസം തുടങ്ങുന്ന ഐ.പി.എല്ലിൽ ചെന്നൈയുടെ ‘തല’യായി ധോണിയുണ്ടാകും.
ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ട്വന്റി 20 ലോകകപ്പുകള്‍ നേടിയ ഏക ഇന്ത്യന്‍ നായകനാണ് ധോണി. ചാമ്പ്യന്‍സ് ട്രോഫി കിരീടവും അദ്ദേഹം ഇന്ത്യക്കായി നേടിയിട്ടുണ്ട്.
https://www.instagram.com/tv/CD6ZQn1lGBi/
പ്രതികരിക്കാൻ ഇവിടെ എഴുതുക