സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂകഷമാകുകയാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെയും ഉറവിടമാറിയാത്തവരുടെയും എന്നതിൽ വർധനവ് വന്നതാണ് ഏറെ ഭീതിയുണ്ടാക്കുന്നത്. മാത്രമല്ല, കോവിഡ് വ്യാപനത്തിന്റെയും ഓണക്കാലത്തെ തിരക്കിന്റെയും പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതുപ്രകാരം ഇന്നുമുതൽ ബാങ്കുകളിലെ ക്രമീകരണം നടപ്പിലാകും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം.
ജീവനക്കാർക്കുള്ള ശമ്പളം ഓണത്തിന് മുൻപ് നൽകും…; അടുത്ത രണ്ടാഴ്ചകൊണ്ട് ചിലവഴിക്കേണ്ടത് 6,000 കോടി
നിയന്ത്രണങ്ങൾ;
* 0,1,2,3 എന്നീ അക്കങ്ങളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 മണിവരെയാണ് സന്ദര്‍ശന സമയം.
* 4,5,6,7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്ക് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദര്‍ശന സമയം
* 8,9 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ വൈകിട്ട് നാലുമണി വരെ ബാങ്കുകളില്‍ എത്താം.
1500 ലധികം കോവിഡ് കേസുകളാണ് ഇപ്പോൾ തുടർച്ചയായ ദിവസങ്ങളിലായി സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. അക്കാരണത്താലാണ് ബാങ്കുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക