സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവിനൊപ്പം തന്നെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വൻതോതിൽ വർധനവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശി ആയിശുമ്മയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരണം.
യുഎഇയിൽ നിന്നും വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എയർ ഇന്ത്യ
അതേസമയം, സംസ്ഥാനത്ത് ഇന്ന് ആറ് മരണങ്ങളാണ് ഔദ്യോഗികമായി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സത്യന് (54) എന്നിവരുടെ പരിശോധനാഫലം കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 175 ആയി.
തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം: 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുl
പ്രതികരിക്കാൻ ഇവിടെ എഴുതുക