കടുത്ത പനി, തലവേദന, കുളിര്, പേശീവേദന, ഛര്‍ദ്ദി, ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മഞ്ഞനിറം പടരുക, കണ്ണില്‍ കലക്കം, വയറുവേദന, നടുവേദന എന്നിവയെല്ലാമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. ഇതില്‍ സന്ധികളിലും കാല്‍വണ്ണയിലുമെല്ലാമാണ് പ്രധാനമായും വേദന അനുഭവപ്പെടുക. ചിലരില്‍ ഛര്‍ദ്ദിക്ക് പുറമെ വയറിളക്കം, തലകറക്കം, എല്ലാം കാണാറുണ്ട്. ചിലരില്‍ പനിക്കൊപ്പം അതികഠിനമായ ക്ഷീണവും ഉണ്ടാകാറുണ്ട്. അതുപോലെ തൊണ്ട വേദന, ചര്‍മ്മത്തില്‍ അസാധാരണമായി പാടുകള്‍ എന്നിവയും എലിപ്പനിയുടെ ചില ലക്ഷണങ്ങളാണ്.
എലിപ്പനിയെ പ്രതിരോധിക്കാൻ വീട്ടിലും ചുറ്റുപാടുകളിലും വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കുക, മലിനമായ ജലം ഉപയോഗിക്കാതിരിക്കുക. മഴക്കാലങ്ങളിലാണ് എലിപ്പനി കാര്യമായി റിപ്പോര്‍ട്ട് ചെയ്യാറ്. മഴവെള്ളം കെട്ടിക്കിടക്കുകയും ഇതില്‍ ജീവികളുടെ വിസര്‍ജ്യം കലരുകയും ചെയ്യുന്നു. ഈ വെള്ളത്തിലേക്ക് നമ്മള് ഇറങ്ങിനടക്കുന്നതിലൂടെ നമുക്ക് രോഗം വരാനുള്ള സാധ്യതകളേറുന്നു.
കാലിലോ വെള്ളമേല്ക്കുന്ന ശരീരഭാഗങ്ങളിലോ ഉള്ള മുറിവുകളിലൂടെയോ നേര്‍ത്ത ചര്‍മ്മത്തിലൂടെയോ സ്തരങ്ങളിലൂടെയോ എല്ലാം രോഗാണുവായ വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ പരമാവധി ശുചിത്വത്തോടുകൂടി മുന്നോട്ടുപോവുക. വീട്ടിലെ കിണര്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതും വൃത്തിയായി പരിപാലിക്കാന്‍ ഈ അവസരത്തില്‍ പ്രത്യേകം കരുതുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക