ദുബായ്: ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം. ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അമ്മമാർക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുമതി. കുട്ടികളെ നോക്കാന്‍ മറ്റാരുമില്ലെങ്കില്‍ പുരുഷ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കും.
സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ നടത്താം; വിദ്യാർത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി
30ന് സ്കൂളുകള്‍ തുറക്കാനിരിക്കെ വീട്ടിലിരുന്നുള്ള പഠന രീതി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ മേല്‍നോട്ടം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. ജോലികള്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന തരത്തിലുള്ളവ ആയിരിക്കണമെന്നും ഇത് സർക്കാറിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു തടസങ്ങളും ഏർപെടുത്തരുതെന്നും നിബന്ധനകളുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക