ഷോളയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഷോളയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായുള്ള പ്രാരംഭ നടപടിയായാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ദുരിതാശ്വാസ നിധിയില്‍ നിന്ന് 2.92 കോടി രൂപ മത്സ്യതൊഴിലാളികള്‍ക്ക്
ജലനിരപ്പ് 2663 അടിയിലേക്ക് എത്തിയാല്‍ വെള്ളം പുഴയിലേക്ക് ഒഴുക്കും. നിലവില്‍ 2661 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന് സമീപ നിവാസികൾ ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക