ന്യൂഡൽഹി : ഓണത്തിന് ആഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന് കിബാത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം അന്താരാഷ്ട്ര ഉത്സവമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും ഓണം ആശംസ നേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
ഉത്രാടപ്പാച്ചിലിൽ : തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കത്തിൽ മലയാളികൾ
ചിങ്ങമാസത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായി ആളുകള്‍ പൂക്കളം ഒരുക്കുന്നു. പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയും ഓണ സദ്യ കഴിക്കുകയും ചെയ്യുന്നു. അതോടൊപ്പം വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നു. എന്നാൽ കോറോണയുടെ സാഹചര്യത്തിൽ ആഘോഷങ്ങൾ കരുതലോടെ വേണം. നമ്മുടെ ഉത്സവങ്ങളും പ്രകൃതിയും തമ്മില്‍ അന്തര്‍ലീനമായ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ മേഖലയെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക