സുശാന്ത് സിംഗ് രജപുത് വധക്കേസുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തിയെ ശനിയാഴ്ച സിബിഐ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തു. ജൂലൈ 25 ന് സുഷാന്ത് സിംഗ് രജ്പുത് പിതാവ് കെ കെ സിംഗ് നല്കിയ പരാതിയെത്തുടർന്നാണ് ചോദ്യം ചെയ്തത്.
പരാതിയിൽ പറഞ്ഞ 15 കോടി രൂപയുടെ ആരോപണത്തെക്കുറിച്ചും സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും നടിയോട് ചോദിച്ചു. സുഷാന്ത് സിംഗ് രജ്പുത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് റിയ സിബിഐയോട് പറഞ്ഞു. റിയയുടെ ജീവിതശൈലിയെക്കുറിച്ചും വരുമാന സ്രോതസുകളെക്കുറിച്ചും സിബിഐ ചോദിക്കുകയുണ്ടായി.എന്നാൽ തനിക്ക് ഒന്നും തന്നെ ഒളിക്കാൻ ഇല്ലെന്ന് റിയ പറഞ്ഞു. സിബിഐ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക