രാജ്യത്ത് ജെഇഇ മെയിൻ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതൽ പരീക്ഷകൾക്ക് തുടക്കം കുറിക്കുന്നത്. മാത്രമല്ല, നീറ്റ് പരിക്ഷ ഈ മാസം 13 ന് നടക്കും.
കോവിഡ് വ്യാപനം മൂലം രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷയും (നീറ്റ്) ഏപ്രിൽ ആദ്യവാരം നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയും നേരത്തെ മാറ്റി വയ്ക്കുകയായിരുന്നു. ഇതാണ് ഇന്ന് നടക്കുക. അഡ്മിറ്റ് കാർഡുകൾ അടക്കം എല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആർക്കും ആശങ്കയൊന്നും വേണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കോവിഡ് ആശങ്കയിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാൻ ആശങ്കയുണ്ടാകുമെന്നും പരീക്ഷകൾ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും രാഷ്ട്രീയ നേതാക്കളുമടക്കം രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക