ഭുവനേശ്വര്‍: ഒരു കുടുംബത്തിലെ മൂന്നു പേര് ഒഡീഷയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഒഡീഷയിലെ സംബല്‍പുരില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. മരിച്ചവർ കൊല്ലം സ്വദേശികള്‍ ആണ്.
കോവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു; കര്‍ണാടക സ്വദേശിക്കായി തിരച്ചില്‍
ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൂന്ന് പേരും മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍(65), മകന് എസ്.എസ്. രാജു(47), മകള്‍ മീന മോഹന്‍(47) എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ മരണങ്ങളും പതിനൊന്ന് ദിവസത്തിനിടെയാണ് സംഭവിച്ചത്. ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക