ജര്‍മ്മന്‍ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗണ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് യൂണിറ്റുകളുള്ള ബിഎസ് VI പോളോ, FOX WA മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് യൂണിറ്റ് പോളോ GT TSI, വെന്റോ ഹൈലൈന്‍ പ്ലസ് വേരിയന്റുകളില്‍ ലഭ്യമാണ്. റിപ്പോര്‍ട്ട് പ്രകാരം ഇവയ്ക്ക് യഥാക്രമം 9.67 ലക്ഷം, 12.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 2020 മാര്‍ച്ചില്‍ ഫോക്സ്വാഗണ് ബിഎസ് VI പോളോ, വെന്റോ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
ടൊയോട്ടയുടെ വില്‍പ്പനയില്‍ 51.88 ശതമാനത്തിന്റെ ഇടിവ്
110 bhp കരുത്തും 170 Nm ടോര്‍ക്കും ഈ എഞ്ചിന് ഉത്പാദിപ്പിക്കുന്നു. ഇപ്പോള്‍, രണ്ട് കാറുകളുടെയും ടോപ്പ്-സ്പെക്ക് പതിപ്പുകളില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ യൂണിറ്റിന്റെ രൂപത്തില്‍ ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഒരുങ്ങുന്നു. ARAI- സാക്ഷ്യപ്പെടുത്തിയ കണക്കനുസരിച്ച് പോളോ GT -യില്‍ 16.47 കിലോമീറ്ററും വെന്റോയില്‍ 16.35 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഡലുകളുടെ ഡെലിവറി 2020 സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കുമെന്നും കമ്ബനി അറിയിച്ചു.
ഫോക്സ്വാഗണ് ബിഎസ് 6 അപ്ഡേറ്റ് വന്നതോടെ ഡീസല്‍ യൂണിറ്റ് മൊത്തത്തില്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. പഴയ പെട്രോള്‍ യൂണിറ്റുകള്‍ക്ക് പകരം 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI എഞ്ചിനാണ് പുതിയ മോഡലുകള്‍ക്ക് ശക്തി പകരുന്നത്. പുതിയ എഞ്ചിന് നേരത്തെ വിപണിയില്‍ ഉള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനെക്കാള്‍ ഭാരം കുറഞ്ഞതും ശക്തതിയേറിയതുമാണെന്ന് റിപ്പോര്‍ട്ടുണ്ട്. പുതുക്കിയ എഞ്ചിനില്‍ കൂടുതല്‍ ഇന്ധനക്ഷത ലഭിക്കുമെന്നും ഫോക്സ്വാഗണ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക