കോട്ടയം: മൂന്നുമാസത്തിനുള്ളിൽ ഉയര്‍ന്ന വിലയിലേക്ക് റബര്‍ വിപണി. ജൂലൈ ആദ്യവാരം കിലോക്ക് 114 രൂപ വ്യാപാരിവില ഉണ്ടായിരുന്നിടത്ത് വില ഉയര്‍ന്ന് 134ല്‍ എത്തി. രാജ്യാന്തര വിപണിയിലെ വില വര്‍ധിക്കുന്നതാണ് ആഭ്യന്തരവിപണിവില ഉയരാന്‍ കാരണം.
രാജ്യത്തെ വൈദ്യുത നിരക്ക് ഏകീകരിക്കണമെന്ന നിർദേശവുമായി പാര്‍ലമെന്ററി സമിതി
ഒരു മാസത്തിനുള്ളില്‍ 34.44 രൂപയുടെയും ഒരാഴ്ചക്കിടെ 16.14 രൂപയുടെയും ഏറ്റവുമൊടുവില്‍ ഒരു ദിവസത്തിനുള്ളില്‍ 5.08 രൂപയുടെയും വര്‍ധന ബാങ്കോക്ക് വിപണിയിലുണ്ടായി. ആഭ്യന്തരവിപണിയില്‍ ആനുപാതികമായി വിലവിര്ധനയുണ്ടായില്ല. ഏഴുരൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ഈ മാസം കിലോക്ക് വര്‍ധന ലഭിച്ചത്. എന്നാൽ രാജ്യാന്തര വിപണിയിലെ വിലവര്ധനക്കനുസരിച്ച വര്‍ധന ഇവിടെ ഉണ്ടാവുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക