തിരുവനന്തപുരം: സമ്പർക്കവ്യാപനം രൂക്ഷമാകുന്ന തലസ്ഥാന ജില്ലയില്‍ പ്രാദേശിക വ്യാപന നിരക്കില്‍ വന്‍ വർദ്ധനവ്. 96.3 ശതമാനമാണ് നിലവില്‍ ജില്ലയിലെ പ്രാദേശിക വ്യാപന നിരക്ക്. ഇതില്‍ ഭൂരിഭാഗവും നഗരത്തിലാണ്. ഇത് രണ്ടാഴ്ച മുമ്പ് 95 ശതമാനത്തിന് താഴെയായിരുന്നു.
രാജസ്ഥാനിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയക്ക് കോവിഡ്
നഗരമേഖലയില്‍ കഴിഞ്ഞ മാസത്തെ അവസാനത്തെ ആഴ്ചയില്‍ ക്ളസ്റ്ററുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആര്) 1.17 ശതമാനമായി. ഗ്രാമീണ മേഖലയില്‍ ഇത് 4.74 ശതമാനമാണ്. 9.2 ശതമാനമാണ് തിരുവനന്തപുരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.
ജില്ലയില്‍ ഇന്നലെ വരെയുള്ള രോഗികളില്‍ 15,682 പേര്‍ക്കും കൊവിഡ് ബാധിച്ചത് പ്രാദേശിക സമ്പർക്കം വഴിയാണ്.
ഇന്നലെ 317 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 273 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇപ്പോഴും സമ്പർക്ക രോഗബാധ നിയന്ത്രണത്തില്‍ അല്ലെന്നതാണ് ഓരോ ദിവസത്തേയും കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് പരിശോധനകളുടെ ക്ഷമതയുടെ സൂചകമാണ് ടി.പി.ആര്. പരിശോധനകള്‍ കുറയുന്നതോടെ രോഗം ശക്തിയായി വ്യാപിക്കാന്‍ ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക