ഡല്‍ഹി: വാട്ട്സാപ്പില്‍ വീണ്ടും വെക്കേഷന് മോഡ് തുടങ്ങിയതായി റിപ്പോര്‍ട്ട്. ചാറ്റ് മ്യൂട്ട് ചെയ്യാന്‍ സാധിക്കുന്ന വെക്കേഷന് മോഡാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാട്സ്ആപ്പിന് പിന്നാലെ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിച്ച് ഫേസ്ബുക്ക് മെസഞ്ചറും
പുതിയ മെസ്സേജുകള്‍ ലഭിക്കുന്ന അവസരത്തില്‍ പോലും ആര്‍ക്കൈവ്ഡ് ചാറ്റ് മ്യൂട്ട് ചെയ്യാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍ ചാറ്റ് ആര്‍ക്കൈവ് ചെയ്യാന്‍ സാധിക്കുമെങ്കിലും പുതിയ മെസ്സേജുകള്‍ വരുമ്ബോള്‍ ഒരു നോട്ടിഫിക്കേഷന്‍ പോപ് അപ് ആയി വരും.
ഈ ഫീച്ചര്‍ വീണ്ടും വരുന്നതോടെ, ഉപയോക്താക്കള്‍ക്ക് പുതിയ മെസ്സേജ് വരുമ്ബോള്‍ ചാറ്റുകള്‍ ആര്‍ക്കൈവില്‍ സൂക്ഷിക്കാന്‍ കഴിയും. ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ ചാറ്റ് ലിസ്റ്റിന്റെ മുകളിലേക്ക് വരും.
ഇതില്‍ അമര്‍ത്തുന്നതോടെ ആര്‍ക്കൈവ്ഡ് ചാറ്റ്സ് എന്ന സെക്ഷന്‍ വരും. ഇവിടെ നോട്ടിഫിക്കേഷന്‍ എന്ന പുതിയ ബട്ടണുണ്ടാകും. അവിടെ നോട്ടിഫൈ ന്യൂ മെസ്സേജ്സ്, ഓട്ടോ ഹൈഡ് ഇനാക്ടീവ് ചാറ്റ്സ് എന്നീ ഒപ്ഷനുമുണ്ടാകും. ഒരു വര്‍ഷം മുമ്പ് വാട്ട്സാപ്പ് വെക്കേഷന് മോഡ് അവതരിപ്പിച്ചെങ്കിലും വൈകാതെ അത് പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക