നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ തൊഴിലവസരം. വിവിധ വര്‍ക്ക് ഷോപ്പുകളിലും യൂണിറ്റിലേക്കുമായി ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്/ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്/ നാഷണൽ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അപേക്ഷകര്‍ നോട്ടിഫിക്കേഷന്‍ തീയതിക്കുമുന്പ് യോഗ്യത നേടിയിരിക്കണം.
തലവര മാറ്റിയെഴുതാൻ ജീൻ എഡിറ്റിംഗ്
മെഷീനിസ്റ്റ്, വെല്‍ഡര്‍, ഫിറ്റര്‍, ഡീസല്‍ മെക്കാനിക്; ഇലക്ടീഷ്യന്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി. മെക്കാനിക്, ലൈന്മാന്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനന്‍സ്, മേസണ്‍, കാര്‍പെന്റര്‍, പെയിന്റര്‍, ഫിറ്റര്‍ സ്ട്രക്ചറല്‍, മെഷീനിസ്റ്റ് (ഗ്രൈൻഡർ), ടര്‍ണര്‍, ഇലക്ട്രോണിക് മെക്കാനിക് എന്നിവയാണ് ട്രേഡുകള്‍.
യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്. ആകെ 4499 ഒഴിവുകളുണ്ട്. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 15. വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : https://nfr.indianrailways.gov.in/
പ്രതികരിക്കാൻ ഇവിടെ എഴുതുക