മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. അഭിനയം, നൃത്തം , ഗെയിം ഷോകള്‍ എന്നിങ്ങനെ ടെലിവിഷനില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് മൃദുല.
ഷൂട്ടിംഗിനിടെ സൂര്യ താപമേറ്റു; ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ
എന്നാല്‍ തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെയാണ് താരമിപ്പോള്‍ ശ്രദ്ധ നേടുന്നത്. ചാക്ക് ഉപയോഗിച്ച് തുന്നിയ വസ്ത്രം,അലങ്കാരത്തിന് ഡ്രൈ ഫ്ലവര്‍സ്,ആകര്‍ഷകമായ മേക്കപ്പ്, ത്രസിപ്പിക്കുന്ന ബാക്ഗ്രൗണ്ട്, ചുരുക്കിപ്പറഞ്ഞാല്‍ അടിമുടി വ്യത്യസ്തത നിറഞ്ഞതാണ് മൃദുലയുടെ ഈ ഫോട്ടോഷൂട്ട്.
‘ഫ്ലവര്‍ ഓഫ് ഹോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ സീരിസില്‍ വ്യത്യസ്തമായ ഒരു മെയ്ക്ഓവറിലാണ് മൃദുല എത്തിയിരിക്കുന്നത്. കൂടാതെ ചിത്രങ്ങള്‍ക്ക് പുറമെ, ഷൂട്ടിന്റെ ഒരു മേക്കിങ് വിഡിയോയും മൃദുല തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
‘ഇത്തവണത്തെ പിറന്നാളിന് ഞാന്‍ എനിക്ക് നല്കുന്ന ഒരു സമ്മാനമാണ് ഈ ഫോട്ടോഷൂട്ട്. ഇപ്പോള്‍ നമ്മള് എല്ലാം കടന്നുപോകുന്ന സാഹചര്യത്തിന്റെ ഒരു ക്രിയാത്മകമായ ആവിഷ്കരണമാണ് ഈ ഫോട്ടോഷൂട്ട്. സാഹചര്യങ്ങള്‍ എത്രയൊക്കെ കഠിനമാണെങ്കിലും, ഇനിയും പ്രതീക്ഷക്കു വകയുണ്ട് എന്നതാണ് ഫോട്ടോകള്‍ കൊണ്ട് ഞങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്ന സന്ദേശം,’ മൃദുല ആ വിഡിയോയില്‍ പറഞ്ഞു. ഭാര്യയിലെ പാവം രോഹിണിയായി അഭിനയ രംഗത്തേക്ക് വന്ന താരം, ഇപ്പോള്‍ പൂക്കാലം വരവായിയിലെ കുറുമ്ബത്തിയായ സംയുക്തയായി തിളങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക