ചെന്നൈ: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍.ഐ.എ റെയ്ഡ്. കോയമ്പത്തൂരിലെ പവിഴം ജൂവലറി കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. പവിഴം വീഥിയില്‍ നന്ദകുമാർ എന്ന സ്വര്‍ണവ്യാപാരിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍; സംഭവം കോന്നിയിൽ
എന്‍.ഐ.എ സംശയിക്കുന്നത് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം നന്ദകുമാറിലേക്കെത്തിയെന്നാണ്. നന്ദകുമാറിന്റെ വീട്ടില്‍ രാവിലെ നാലംഗസംഘം പരിശോധന നടത്തിയിരുന്നു. എന്‍.ഐ.എയുടെ കൊച്ചി, ചെന്നൈ ഓഫീസിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക