ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. റെഗുലര്‍ കോഴ്സുകളുടെ പരീക്ഷകള്‍ക്ക് രോഗലക്ഷണങ്ങളുള്ള പരീക്ഷാര്‍ഥികളെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കണം.
പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാമെന്ന നിബന്ധന വ്യാഴാഴ്ച പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍നിന്ന് ഒഴിവാക്കി.
ഇങ്ങനെയുള്ള വിദ്യാര്‍ത്ഥികളെ മറ്റു രീതിയിൽ പരീക്ഷ എഴുതാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ആരോഗ്യം വീണ്ടെടുത്ത ശേഷം മറ്റൊരവസരം നല്കാന് സര്‍വകലാശാലകളോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ തയ്യാറാവണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക