കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബും താഹ ഫസലും കഴിഞ്ഞ ശനിയാഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്. തുടർന്ന് ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിക്കുന്ന അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. കൊച്ചി എൻഐഎ കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സീമിപിച്ചത്.
നീതിതേടി തെരുവില്‍; വാളയാര്‍ പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും പ്രതിഷേധത്തിൽ
ജസ്റ്റിസ് ഹരിപ്രസാദും, ജസ്റ്റിസ് എം.ആർ.അനിതയുമായിരുന്നു അപ്പീൽ പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ ജസ്റ്റിസ് അനിത കോഴിക്കോട് കോടതിയിൽ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടി അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും പിന്മാറി.
കേസ് ബുധനാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക