മന്ത്രി കെ.ടി ജലീല്‍ എന്‍.ഐ.എ ചോദ്യം ചെയ്തതിന്റെ പേരില്‍ രാജിവെക്കേണ്ടെന്ന് മന്ത്രി എ.കെ ബാലന്. ചോദ്യംചെയ്യലിന്റെ പേരില്‍ ആരും രാജിവച്ച കീഴ്വഴക്കമില്ലെന്നും ആരെയും ചോദ്യചെയ്യാം, പ്രതിയായാല്‍ പോലും കോടതി വിധിക്കും വരെ അയാള്‍ കുറ്റക്കാരനല്ലെന്ന് എ.കെ ബാലന് പറഞ്ഞു. കൂടാതെ മന്ത്രി കെ.ടി ജലീല്‍ എന്‍.ഐ.എ ചോദ്യം ചെയ്തതിന്റെ പേരില്‍ രാജി വെക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.സി കമറുദ്ദീന് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം
അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്യുന്നതിന്റെ ഭാഗമായി രാജിവെക്കാനാണെങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ആര്‍ക്കും ഭരിക്കാനാവില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഒരു കുറ്റം ചെയ്ത് കോടതി ശിക്ഷിച്ചാല്‍ മാത്രമേ അയാള്‍ പ്രതിയാകൂ എന്നും ഇവിടെ ജലീലിനെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക